Featured

ദേശീയദിനം: ആഘോഷത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ

News |
Nov 28, 2025 10:46 AM

അബുദാബി: (gcc.truevisionnews.com) ‌ദേശീയ ദിനാഘോഷ പരിപാടികൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. പൊതുജന സുരക്ഷ ഉറപ്പാക്കാനും ജീവനും സ്വത്തിനും അപകടമുണ്ടാകുന്നത് തടയുകയുമാണ് ലക്ഷ്യം. സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു.

ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനമെങ്കിലും വിവിധ എമിറേറ്റുകളിൽ ആഘോഷം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ ആഘോഷത്തിൽ വിദേശികൾക്കും പങ്കുചേരാമെന്നും എന്നാൽ നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഓർമിപ്പിച്ചു. നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക പട്രോളിങ് സംഘത്തെയും വിന്യസിച്ചു.

അനുമതിയില്ലാതെ പൊതുനിരത്തുകളിൽ മാർച്ച് സംഘടിപ്പിക്കുകയോ ക്രമരഹിതമായി ഒത്തുചേരുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ പാടില്ല. അനുമതിയില്ലാതെ ഉച്ചത്തിലുള്ള സംഗീതം പാടില്ല. യുഎഇ പതാകയോ അംഗീകൃത സ്റ്റിക്കറുകളോ അല്ലാതെ മറ്റൊന്നും സ്ഥാപിക്കരുത്. മറ്റ് രാജ്യങ്ങളുടെ പതാകകൾ ഉയർത്തരുത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ഡ്രൈവർക്ക് പിഴ ചുമത്തും.

പൊതുനിർദേശങ്ങൾ‌

∙ ഫോം സ്പ്രേ ഉപയോഗിക്കരുത്.

∙ വാഹനത്തിന്റെ നിറമോ നമ്പർപ്ലേറ്റോ മറയത്തക്കവിധം അലങ്കാരം പാടില്ല

∙ വിൻഡ്ഷീൽഡുകൾ സ്റ്റിക്കറുകൾ കൊണ്ട് മറയ്ക്കരുത്

∙ ശേഷിയെക്കാൾ കൂടുതൽ പേരെ വാഹനത്തിൽ കയറ്റരുത്

∙ ജനൽവഴിയോ സൺറൂഫ് വഴിയോ കയ്യും തലയും പുറത്തിടരുത്

∙ റോഡിനു നടുവിൽ വാഹനം നിർത്തിയിടരുത്

∙ പ്രകോപനകരമായ വാക്കുകളോ വാചകങ്ങളോ അരുത്

∙ ശബ്ദമലിനീകരണം ഉണ്ടാക്കരുത്

∙ വാഹനത്തിൽനിന്ന് പാഴ്‌വസ്തുക്കൾ വലിച്ചെറിയരുത്

∙ സീബ്ര ലൈനിലൂടെയല്ലാതെ റോ‍ഡിനു കുറുകെ കടക്കരുത്

∙ അഭ്യാസപ്രകടനങ്ങളും അപകടകരമായ ഡ്രൈവിങ്ങും പാടില്ല.

uae national day safety guidelines issued

Next TV

Top Stories










News Roundup