മസ്കത്ത്: ( https://gcc.truevisionnews.com/) കാണാതായ പൗരന്റെ മൃതദേഹം കടലിൽ കണ്ടെത്തി. മത്ര വിലായത്തിലെ വാദി അദിയിൽനിന്നാണ് യുവാവിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ച വീടുവിട്ടിറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
പൗരനെ കാണാതായതിനെത്തുടർന്ന് റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റൽ ഗാർഡ് പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഈ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മത്ര വിലായത്തിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നാണ് കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Wadi Adi, citizen, body at sea


































