ജിദ്ദ : ( https://gcc.truevisionnews.com/) ലഹരിമരുന്ന് കടത്ത് പ്രതിയായ വിദേശ വനിതക്ക് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദിയിലേക്ക് കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ നൈജീരിയക്കാരി ദൈബൂറ അലോഫോന്‍കി അമൂസാന് ആണ് ശിക്ഷ നടപ്പാക്കിയത്.
വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവയ്ക്കുകയും ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയത്.
Drugs, drug trafficking, Saudi, expatriate woman, death penalty, Jeddah




























