Oct 16, 2025 07:08 AM

മനാമ: (gcc.truevisionnews.com)  ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും. രാത്രിയോടെയാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും.

ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തയറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും. ഒമാനിൽ 26 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് - കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിൽ മുഖ്യ മന്ത്രി മുഖ്യ അതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കിൽ ആണ് പരിപാടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രതിപക്ഷ സംഘടനകൾക്കുള്ള അഹ്വാനമായി സന്ദർശനം മാറുകയാണ്. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും. ചുരുക്കത്തിൽ പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ചൂട് എത്തുകയാണ്.

Chief Minister PinarayiVijayan is in Bahrain for a Gulf tour.

Next TV

Top Stories










//Truevisionall