മസ്‌കത്ത്: (gcc.truevisionnews.com) ഒമാനില്‍ രണ്ട് മാസമായി നിലനിന്നിരുന്ന അയക്കൂറ മീൻ (കിങ് ഫിഷ്) പിടിക്കുന്നതിനുള്ള നിയന്ത്രണം നീക്കി. ഓഗസ്റ്റ് 15 ഒക്ടോബര്‍ 15 കാലയളവിലാണ് കിങ് ഫിഷ് പിടിക്കുന്നതിന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് നിലനിന്നിരുന്നത്. അയക്കൂറ മീനുകളുടെ പ്രജനന കാലമാണിത്.
എല്ലാ വര്‍ഷങ്ങളിലും ഇതേ കാലയളവിലാണ് കിങ് ഫിഷ് പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താറുള്ളത്. ഈ കാലയളവില്‍ 65 സെന്റിമീറ്ററില്‍ കുറഞ്ഞ അയക്കൂറ മീനുകൾ മത്സ്യബന്ധന വലയില്‍ കുടുങ്ങിയാല്‍ ഇവയെ കടലിലേക്ക് തന്നെ ഉപേക്ഷിക്കണമെന്ന് മന്ത്രാലയം മത്സ്യബന്ധന തൊഴിലാളികളോട് നിര്‍ദേശിച്ചിരുന്നു. വിലക്ക് നീങ്ങുന്നതോടെ അയക്കൂറ മീനുകൾ ഇനി സുലഭമായി ഒമാന്‍ വിപണിയില്‍ ലഭിക്കും.
Now it's easier Restrictions on catching abalone in Oman lifted