മസ്‌കത്ത്: (gcc.truevisionnews.com) മസ്‌കത്ത് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖബൂറ വിലായത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. പത്ത് പേര്‍ക്ക് മിതമായ പരുക്കുകളും 29 പേര്‍ക്ക് നിസ്സാര പരുക്കുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് വടക്കന്‍ ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിലെ എമര്‍ജന്‍സി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അപകട സംഭവം കൈകാര്യം ചെയ്യുന്നതിനായി മെഡിക്കല്‍ സംഘവും പൊതുജനാരോഗ്യ മേഖലയും സജീവമായി ഇടപെടല്‍ നടത്തിവരികയാണ്. പ്രഥമശുശ്രൂഷ നല്‍കുന്നതിനും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി മാറ്റുന്നതിനുമായി മെഡിക്കല്‍ സംഘങ്ങളെ ഉടന്‍ സ്ഥലത്തേക്ക് അയക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ആവശ്യമായ എല്ലാ വൈദ്യസഹായവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Two buses collide in Oman 42 injured three in critical condition