അൽഹസ: (gcc.truevisionnews.com) പ്രവാസി മലയാളി ഹൃദയാഘാതം മൂലം കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ അന്തരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കോണിക്കൽ ഹൗസിൽ, സുനിൽ കുട്ടപ്പൻ (52) ആണ് മരിച്ചത്. കഴിഞ്ഞ 11 വർഷമായി അൽഹസ, ജബൽഗാരയക്ക് സമീപ പ്രദേശമായ ജാഫർ കൊളാബിയായിൽ ഒരു സ്വകാര്യ ലോൺട്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.
കോണിക്കൽ കുട്ടപ്പൻ, രുഗ്മിണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സജിതയും വിദ്യാർഥികളായ രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിൽ. നവോദയ സാംസ്കാരിക വേദി ജാഫർ ഏരിയാ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികളും യാത്രാ രേഖകളും പൂർത്തീകരിച്ചു ഒപ്പം നാട്ടിൽ നോർക്കയുടെ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി.
അൽഹസയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നവോദയ സാംസ്കാരിക വേദി സാമൂഹിക ക്ഷേമവിഭാഗം ഭാരവാഹികൾ കഴിഞ്ഞ ദിവസം രാത്രിയിൽ ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം നോർക്കയിൽ നിന്നും ക്രമീകരിച്ചിരുന്ന ആംബുലൻസിൽ വീട്ടിലെത്തിച്ചു.
Heart attack Kozhikode native passes away in Saudi Arabia