ബഹ്‌റൈൻ : (gcc.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ ബഹ്‌റൈനില്‍ എത്തുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച നടക്കുന്ന പൊതുപാരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. പ്രവാസികള്‍ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതില്‍ സൗദി സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.
നീണ്ട ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ച് സന്ദര്‍ശം നടത്തുന്നത്. നാളെ രാവിലെ ബഹ്‌റൈനില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ പ്രവാസി സംഘടനകളുടെയും ലോകകേരള സഭാ അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി. വൈകുന്നേരം ആറ് അരക്ക് മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ്, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പ്രമുഖ വ്യവസായി എം എ യുസഫലി തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ബഹ്‌റൈന് പിന്നാലെ 24 ന് മുഖ്യമന്ത്രി ഒമാനില്‍ എത്തും. രണ്ട് ദിവസങ്ങളിലായി മസ്‌ക്കറ്റിലും സലാലയിമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ മാസം മുപ്പതിനാണ് ഖത്തറിലെ സന്ദര്‍ശനം.
Chief Minister Pinarayi Vijayan to be in Bahrain tomorrow mornin; first public event the day after tomorrow