മനാമ: (gcc.truevisionnews.com) കൊല്ലം ചവറ സ്വദേശി വിജയകൃഷ്ണൻ പിള്ള (47) ഹൃദയാഘാതംമൂലം ബഹ്റൈനിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
തൂബ്ലിയിൽ ഒരു ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്തുവരുകയായിരുന്ന വിജയ് ദീർഘകാലമായി ബഹ്റൈൻ പ്രവാസിയാണ്. കുടുംബം ബഹ്റൈനിൽ ഉണ്ട്. ഭാര്യ: ദിവ്യ. മകൻ: നചികേത് (ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Expatriate Malayali dies in Bahrain of heart attack