ദുബൈ: (gcc.truevisionnews.com) എയർ ഇന്ത്യ എക്സ്‍പ്രസ് വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്ടറിലും എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ ആരംഭിക്കും.
ഡിസംബര്‍ മൂന്ന് മുതലാണ് ഈ റൂട്ടില്‍ സര്‍വീസുകള്‍ തുടങ്ങുക. പ്രതിവാരം മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ ഉണ്ടാകുക. സര്‍വീസുകളുടെ ആഴ്ചയിലെ ഷെഡ്യൂൾ ലഭ്യമായിട്ടില്ല. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍റെ വെബ്സൈറ്റിലോ അംഗീകൃത ഏജന്‍റുമാര്‍ വഴിയോ പരിശോധിച്ച് ഉറപ്പാക്കണം.
Relief for expatriate MalayalisAir India Express resumes Dubai Thiruvananthapuram flight service