മസ്കത്ത്: (gcc.truevisionnews.com) ഒമാനിലെ ദുകമിലുണ്ടായ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദുകം-സിനാവ് റോഡിലാണ് ദാരുണമായ അപകടം അരങ്ങേറിയത്. അപകടത്തിൽപെട്ടവർ ഏത് രാജ്യക്കാരെന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.
തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രൈയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ആരോഗ്യ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
Eight people died in a car accident in Duqm, Oman.

































