കുവൈത്ത് സിറ്റി: (gcc.truevisionnews.com) കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് പേരിൽ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്. കുവൈത്ത്, ഇറാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്. ബന്ധുക്കൾ മാപ്പ് നൽകിയതിനെ തുടർന്നാണ് ഇന്ന് വധശിക്ഷ നടപ്പാക്കാനിരുന്ന ഫഹദ് മുഹമ്മദിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.
ദയാധനത്തിന് ആവശ്യമായ രണ്ട് ദശലക്ഷം കുവൈത്ത് ദിർഹം സമാഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അബ്ദുൽ അസീസ് അൽ അസാമിയുടെ വധശിക്ഷ നടപ്പാക്കിയത്.
Kuwait executes seven people one pardoned after family apologizes