മക്ക : (https://gcc.truevisionnews.com/) പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി മക്ക ഹറം പള്ളിയിൽ പ്രത്യേക പാതകളും സൗകര്യങ്ങളും സൗദി ഒരുക്കുന്നു. തിരക്കില്ലാതെയും സുരക്ഷിതമായും കർമങ്ങൾ നിർവഹിക്കാൻ പ്രദക്ഷിണം (ത്വവാഫ്), പ്രയാണം (സഅയ്) മേഖലകളിൽ പ്രത്യേക പാതകൾ സജ്ജമാക്കി.
വീൽചെയറുകൾക്കായി മുകളിലത്തെ നിലകളിൽ പ്രത്യേക സൗകര്യമുണ്ട്. പ്രായമായവർക്കു പ്രദക്ഷിണം, പ്രയാണം എന്നിവ എളുപ്പമാക്കുന്നതിനു ഹറമിന്റെ മേൽക്കൂരയിൽ ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ സർവീസ് നടത്തിവരുന്നു.
തീർഥാടകർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്നതോ അല്ലാത്തതോ ആയ ഇലക്ട്രിക് വീൽചെയറുകൾ ലഭ്യമാണ്. തനഖുൽ ആപ് വഴി ഇവ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഭിന്നശേഷിക്കാർക്കായി പ്രത്യേകം അടയാളപ്പെടുത്തിയ കവാടങ്ങളിലൂടെ പ്രവേശിച്ചാൽ റാംപുകളും ലിഫ്റ്റുകളും ഉപയോഗിക്കാം. ഇവർക്ക് പള്ളിയിൽ പ്രത്യേക പ്രാർഥനാ ഇടങ്ങൾ നീക്കിവച്ചിട്ടുണ്ട്.
ഇവിടെ ആവശ്യമായ കസേരകളും മറ്റ് സൗകര്യങ്ങളും ലഭ്യമാണ്. സഹായിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയർമാരും സുരക്ഷാ ഉദ്യോഗസ്ഥരും പള്ളിയുടെ എല്ലാ ഭാഗങ്ങളിലുമുണ്ട്.
Special lanes for senior citizens in Mecca's Grand Mosque


































