Dec 26, 2025 02:14 PM

ദുബായ്: ( gcc.truevisionnews.com ) രാജ്യത്ത് ഈ ആഴ്ച മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. വെള്ളിയാഴ്ച മുതൽ രാജ്യമുടനീളം ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദ്വീപുകളിലും വടക്കൻ, കിഴക്കൻ മേഖലകളിലും രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായാണ് രാജ്യത്ത് നേരിയ മഴയ്ക്ക് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ വടക്കൻ മേഖലകളിലും തീരദേശങ്ങളിലും നേരിയ മഴ പെയ്തേക്കാം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം.

രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് കാരണം ഉൾനാടൻ പ്രദേശങ്ങളിലും തീരങ്ങളിലും കനത്ത മൂടൽമഞ്ഞിനാണ് സാധ്യതയുള്ളത്. ഇത് കാഴ്ചപരിധി കുറയ്ക്കാൻ ഇടയാക്കുന്നതിനാൽ ഡ്രൈവർമാരും കാൽനടയാത്രക്കാരും ശ്രദ്ധിക്കണമെന്നും അറിയിച്ചു.

ഞായറാഴ്ചയോടെ കാറ്റിന്റെ വേഗത വർധിക്കുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും അന്തരീക്ഷം മങ്ങാനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ അതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.

അതേസമയം അറബിക്കടലിലും ഒമാൻ കടലിലും ഞായറാഴ്ചയോടെ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ അവധി ദിവസങ്ങളിൽ ബീച്ചുകളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ചയോടെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതോടെ താപനില വീണ്ടും കുറയാനും തണുപ്പ് കൂടാനും സാധ്യതയുണ്ട്. വാദികൾ , താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാരണം കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴയിൽ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

ഇത് കണക്കിലെടുത്ത് കൊണ്ട് ഇത്തവണയും ഇതേ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്നവരും നിർബന്ധമായും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മഴയും മോശം കാലാവസ്ഥയും ആഘോഷങ്ങൾക്ക് തടസ്സമാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. കൂടാതെ പുതുവത്സര വെടിക്കെട്ടുകൾക്കും ഔട്ട്‌ഡോർ പരിപാടികൾക്കും ഈ കാലാവസ്ഥാ വ്യതിയാനം ചില തടസ്സങ്ങൾ സൃഷ്ടിച്ചേക്കാമെന്നും വ്യക്തമാക്കി.

uae warns weather changes in coming days chances of heavy rainfall and strong wind

Next TV

Top Stories










News Roundup