[gcc.truevisionnews.com] ആഗോള വിപണിയിലെ ശക്തമായ കുതിപ്പിന്റെ പശ്ചാത്തലത്തിൽ ദുബായിൽ സ്വർണവില സർവകാല ഉയരത്തിലെത്തി. വ്യാഴാഴ്ച രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹവും 22 കാരറ്റിന് 503 ദിർഹവുമാണ് രേഖപ്പെടുത്തിയത്.
വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയും ആഫ്രിക്കൻ മേഖലകളിലെ തുടരുന്ന സംഘർഷങ്ങളും രാജ്യാന്തര വിപണിയിൽ സ്വർണത്തിന്‍റെ ആവശ്യകത വർധിപ്പിച്ചതാണ് വിലക്കുതിപ്പിന് പ്രധാന കാരണം.
സ്വർണത്തിനൊപ്പം വെള്ളിയും പ്ലാറ്റിനവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഔൺസിന് 75 ഡോളർ കടന്നപ്പോൾ പ്ലാറ്റിനം 2400 ഡോളറിനും മുകളിലെത്തി.
ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.
2025-ൽ ഇതുവരെ മാത്രം സ്വർണവിലയിൽ ഏകദേശം 70 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ അടുത്ത ദിവസങ്ങളിലും വില ഉയർന്ന നിലയിൽ തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
Gold prices in Dubai hit all-time record


































