കുവൈത്ത് സിറ്റി:(gcc.truevisionnews.com) കുവൈത്തിൽ നിയമലംഘനങ്ങൾ നടത്തിയ മൂന്ന് കടകൾ അടച്ചുപൂട്ടി. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് ഫോളോ -അപ്പ് ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പൽ സർവീസസ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. പരിശോധനയിൽ 24 നിയമലംഘനങ്ങൾ കണ്ടെത്തിയതായും കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ഗവർണറേറ്റിലെ കടകളിൽ ഇൻസ്പെക്ടർമാർ വിശദമായ പരിശോധനകൾ നടത്തിയതായി ഹവല്ലി ഓഡിറ്റ് ആൻഡ് ഫോളോഅപ് ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പൽ സർവിസസ് ഡയറക്ടർ മുഹമ്മദ് അൽ സുബൈ പറഞ്ഞു.
Three shops closed for violating laws in Kuwait