ദുബായ്: (gcc.truevisionnews.com)യുഎഇയിൽ സ്വർണവില പുതിയ റെക്കോർഡിൽ. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് മൂന്ന് ദിർഹമിനടുത്ത് വർധിച്ച് 408 ദിർഹമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ 24കാരറ്റ് സ്വർണത്തിന് ഗ്രാമിന് 3 ദിർഹം ഉയർന്ന് 440.5 ദിർഹമായി. 22കാരറ്റ് സ്വർണം ഗ്രാമിന് 2.75 ദിർഹം ഉയർന്ന് 408.0 ദിർഹത്തിലെത്തി. 21കാരറ്റ് സ്വർണവില ഗ്രാമിന് 391.0 ദിർഹവും 18കാരറ്റ് സ്വർണം 335 ദിർഹവുമായി.
യുഎസ് പണനയം ലഘൂകരിക്കുന്നതും ഡോളറിന്റെ മൂല്യം കുറയുന്നതും സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതും കാരണം സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ യുഎഇ നിവാസികൾ സ്വർണം ഇപ്പോൾ കൈവശം വച്ച് വില ഉയരുമ്പോൾ വിൽക്കുന്നത് കൂടുതൽ ലാഭകരമായിരിക്കും. എങ്കിലും വലിയ വില വർധനവിന് ശേഷം കുറയാനുള്ള സാധ്യതയും നിക്ഷേപകർ പരിഗണിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
Gold prices shock expatriates; Gold prices in the UAE hit record high; rates likely to rise further