ദുബൈ: (gcc.truevisionnews.com) ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഖത്തറിന് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എക്സിലൂടെ അറിയിച്ചു.
അതേസമയം, ഇസ്രായേൽ ആക്രമണം വഞ്ചനപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് നാടുകളുടെ സുരക്ഷ അവിഭാജ്യകരമാണെന്നും ഖത്തറിന് യു.എ.ഇ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
UAE condemns Israeli attack as treacherous