മനാമ: (gcc.truevisionnews.com)ഹമദ് ടൗണിൽ കാർ കാർ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ബഹ്‌റൈൻ സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു. . അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. യുവാവിന് ഒന്നിലധികം പരിക്കുകളുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും, ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ്, അമിതവേഗത എന്നിവയാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.
Young man seriously injured in car overturn in Hamad Town