നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ, വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, റിയാസ് ബാബുവിന് കണ്ണീരോടെ വിടചൊല്ലി ജിസാനിലെ പ്രവാസി സമൂഹം

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ, വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം,  റിയാസ് ബാബുവിന് കണ്ണീരോടെ വിടചൊല്ലി ജിസാനിലെ പ്രവാസി സമൂഹം
Aug 31, 2025 11:13 AM | By Anusree vc

ജിസാൻ: (gcc.truevisionnews.com) അവധിക്ക് നാട്ടിൽ പോകാനിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി റിയാസ് ബാബുവിന് (47) ജിസാനിലെ പ്രവാസി സമൂഹം കണ്ണീരോടെ വിടചൊല്ലി. അബുഅരീഷിന് സമീപം വാസലിയിലുണ്ടായ ദാരുണമായ റോഡപകടത്തിലാണ് റിയാസ് മരിച്ചത്.

നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിന്റെ തലേദിവസം താമസസ്ഥലത്തിന് സമീപം വെച്ചുണ്ടായ അപകടം ജിസാനിലെ പ്രവാസി സമൂഹത്തിന് വലിയ ഞെട്ടലും വേദനയുമാണ് ഉണ്ടാക്കിയത്. റിയാസിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജിസാൻ ഖബറിസ്ഥാനിൽ ഖബറടക്കി.

അബുഅരീഷ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വാസലിയിൽ കൊണ്ടുവന്നപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും സ്വദേശികളും വിദേശികളുമടക്കം വലിയൊരു ജനാവലി എത്തിയിരുന്നു. റിയാസ് ബാബുവിന്റെ ഭാര്യ സഹോദരി പുത്രൻ ജസീൽ, സഹപ്രവർത്തകനായ അബ്ദു സമീർ കൊടുവള്ളി, 'ജല' പ്രവർത്തകരും ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം വാസലി അബ്ദുള്ള ബിൻ അൽമുഹൈദബ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വാസലി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. മുസ്തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഈ മാസം 21ന് രാത്രി പതിനൊന്നരയോടെ വാസലിയിലാണ് അപകടമുണ്ടായത്. റോഡിലൂടെ താമസസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നുവന്ന കാർ ഇടിച്ച് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റു. അബൂഅരീഷ് കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ഓഗസ്റ്റ് 22 പുലർച്ചെ മൂന്നിന് മരിച്ചു. പിറ്റേദിവസം ജിസാനിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ ഷാർജ വഴി കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് അപകടത്തെ തുടർന്ന് മരിച്ചത്.

കഴിഞ്ഞ 18 വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന റിയാസ് ബാബു വാസലിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടിൽ പോയിവന്നത്. ‘ജല’യുടെ സജീവ പ്രവർത്തകനായിരുന്ന റിയാസ് കോവിഡ് കാലത്ത് ജിസാൻ ബെയിഷിൽ ശ്രദ്ധേയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മലയാളികളും സ്വദേശികളും വിദേശികളുമടക്കം വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു.

മുഹമ്മദ് കോർമത്ത്, സുഹ്‌റ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: പി. ഷാഹിന. മക്കൾ: ഹാനിയ, ഹനാൻ, ഹന (വിദ്യാർഥികൾ)

‘ജല’ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി യൂണിറ്റ് ഭാരവാഹികളായ അഷറഫ് പാണ്ടിക്കാട്, ബാബു മഞ്ചേരി, സുലൈ കൊട്ടാരം എന്നിവരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തത്. ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. 'ജല' നേതാക്കളായ ഡോ.രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, വിപിൻ, സഞ്ജീവൻ ചെങ്ങന്നൂർ, ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, താഹ കിണാശ്ശേരി, മുഹമ്മദ് സ്വാലിഹ് കാസർകോട്, അനസ് ജൗഹരി, സുഹൈൽ സഖാഫി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു എന്നിവരടക്കം നിരവധി സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും ഖബറടക്കത്തിന് എത്തിയിരുന്നു.

Hours to return home, expatriate Malayali dies tragically in car accident, expatriate community in Jizan bids farewell to Riyas Babu with tears

Next TV

Related Stories
കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Sep 1, 2025 01:58 PM

കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ...

Read More >>
കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​; 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

Sep 1, 2025 01:07 PM

കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​; 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യോ​ട് 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍...

Read More >>
സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ

Sep 1, 2025 12:34 PM

സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ

സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ...

Read More >>
ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം തടവ്

Sep 1, 2025 11:48 AM

ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം തടവ്

ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം...

Read More >>
തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ സമയനിയന്ത്രണം

Sep 1, 2025 11:43 AM

തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ സമയനിയന്ത്രണം

തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ...

Read More >>
വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: ദുബായിൽ മൂന്നംഗ സംഘം പിടിയിൽ

Aug 31, 2025 09:45 PM

വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: ദുബായിൽ മൂന്നംഗ സംഘം പിടിയിൽ

വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: ദുബായിൽ മൂന്നംഗ സംഘം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall