കുവൈത്ത് സിറ്റി: (gcc.truevisionnews.com) സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ താമസിപ്പിച്ചയാൾ അറസ്റ്റിൽ. മഹ്ബൂലയിൽ ഒളിച്ചോടിയ 10ഓളം ഗാർഹിക തൊഴിലാളികളെ ഫ്ലാറ്റിൽ പാർപ്പിച്ച് ജോലി നൽകുകയായിരുന്ന ബിദൂനിയെയാണ് റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ തൊഴിലാളികളുടെ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ദിവസവേതനത്തിൽ ഇവരെ നിയമിച്ചതായി പ്രതി സമ്മതിച്ചു. പ്രതിയെയും തൊഴിലാളികളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Man arrested for sheltering domestic workers who escaped from sponsors.