ദുബൈ:(gcc.truevisionnews.com) അതിക്രമിച്ച് കടന്നതിന് മൂന്ന് യൂറോപ്യൻ സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസ സ്ഥലത്ത് വെച്ച് യാതൊരുവിധ ലൈസൻസുമില്ലാതെ സൗന്ദര്യവർധക ചികിത്സയും, വൈദ്യ ചികിത്സയും നടത്തിയതിനാലാണ് അറസ്റ്റ്. സുരക്ഷാ ഭീഷണിയും നിയമലംഘനവുമാണെന്ന് അധികൃതർ അറിയിച്ചു.
ദുബായ് പോലീസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ട വിഭാഗത്തിന്റെയും ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും (ഡി.എച്ച്.എ) സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളും പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരിൽനിന്ന് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
അനധികൃത ചികിത്സകൾ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ചികിത്സകൾക്ക് ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രം സമീപിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അനധികൃത ചികിത്സ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഐ സർവീസിലോ 901 എന്ന നമ്പറിലോ അറിയിക്കാവുന്നതാണ്.
Three young women arrested in Dubai for illegal beauty treatments at residence