അതിവേഗ ഹഫീത് റെയിൽ: യുഎഇ മുതൽ ഒമാൻ വരെ ഇനി മനോഹരകാഴ്ച കണ്ട് യാത്രചെയ്യാം

അതിവേഗ ഹഫീത് റെയിൽ: യുഎഇ മുതൽ ഒമാൻ വരെ ഇനി മനോഹരകാഴ്ച കണ്ട് യാത്രചെയ്യാം
Aug 6, 2025 02:11 PM | By Fidha Parvin

അബുദാബി:(gcc.truevisionnews.com) യുഎഇയെയും ഒമാനെയും റെയിൽവേ വഴി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിക്ക് തുടക്കമാകുന്നു . ലോജിസ്റ്റിക്‌സ് മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംരംഭം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഉണർവ് നൽകും. ഏകദേശം 2.5 ബില്യൺ ഡോളർ (ഏകദേശം 960 ദശലക്ഷം ഒമാനി റിയാൽ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ്.

യുഎഇയിലെ അൽ ഐനിൽ നിന്ന് ഒമാനിലെ സുഹാർ തുറമുഖം വരെയാണ് ഹഫീത് റെയിൽ പാത നിർമിക്കുന്നത്. മനോഹരമായ ജെബൽ ഹഫീത് പർവതത്തിന് കുറുകെ കടന്നുപോകുന്ന ഈ റെയിൽപാത, ഇരുരാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കും. 303 കിലോമീറ്റർ നീളമുള്ള പാതയിൽ 238 കിലോമീറ്റർ സുഹാറിനും അബുദാബിക്കും ഇടയിലുള്ള പ്രധാന പാതയാണ്. 12-ൽ അധികം റെയിൽവേ സ്റ്റേഷനുകളും അഞ്ച് പ്രധാന തുറമുഖങ്ങളും 15-ലേറെ ചരക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും.

പുതിയ റെയിൽവേ യാത്രാസമയം ഗണ്യമായി കുറയും . മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് യാത്രാ സർവീസിനായി ഉപയോഗിക്കുക. അബുദാബിയിൽ നിന്ന് സുഹാറിലേക്കുള്ള യാത്രാസമയം നിലവിലെ 3 മണിക്കൂർ 25 മിനിറ്റിൽ നിന്ന് 1 മണിക്കൂർ 40 മിനിറ്റായി കുറയും. അതുപോലെ, സുഹാറിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്രക്ക് നിലവിൽ എടുക്കുന്ന 1 മണിക്കൂർ 27 മിനിറ്റിൽ നിന്ന് 47 മിനിറ്റായി ചുരുങ്ങും. യാത്രാസമയം കുറയുന്നതിനൊപ്പം മരുഭൂമികളും പർവതങ്ങളും ഉൾപ്പെടെയുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും യാത്രക്കാർക് അവസരം ലഭിക്കും.

യാത്രസൗകര്യത്തിന് പുറമേ ചരക്ക് നീക്കത്തിലും ഹഫീത് റെയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒരു യാത്രയിൽ 15,000 ടണ്ണിലധികം ചരക്കുകളാണ് (ഏകദേശം 270 കണ്ടെയ്‌നറുകൾക്ക് തുല്യം) കൊണ്ടുപോകാൻ ഈ ട്രെയിനുകൾക്ക് സാധിക്കും . ചരക്ക് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. ഇത് ചരക്ക് നീക്കം കൂടുതൽ വേഗത്തിലാക്കുകയും റോഡ് വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംവിധാനം ഒരുക്കുകയും ചെയ്യും. ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. എങ്കിലും റെയിൽവേ പൂർണമായി പ്രവർത്തനക്ഷമമാകുന്നതിനുള്ള സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Hafeez Rail Project, connecting UAE and Oman railways begins

Next TV

Related Stories
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Nov 4, 2025 03:14 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക , മക്ക, മരണം...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 4, 2025 03:00 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി, മലയാളി, ഒമാൻ,...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

Nov 4, 2025 02:45 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി, ഹൃദയാഘാതം, മരണം...

Read More >>
പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Nov 4, 2025 10:43 AM

പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

മുന്നറിയിപ്പ് , 400 ദിർഹം പിഴ, അബുദാബി പൊലീസ്, നമ്പർ പ്ലേറ്റ് മറയരുത്...

Read More >>
ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

Nov 3, 2025 10:58 AM

ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

അ​ബൂ​ദ​ബിയിൽ ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ...

Read More >>
Top Stories










News Roundup