(gcc.truevisionnews.com) കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു വരാൻ സുവർണാവസരം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അൽഹിന്ദ് ട്രാവൽസ് കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക വിമാനത്തിലാണ് ഈ നിരക്ക്.
യുഎഇയിലെ വേനൽ അവധിക്കു നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനായി നടത്തുന്ന വിമാനത്തിൽ ഇങ്ങോട്ട് വരാനാണ് ഈ സുവർണാവസരം. ജൂലൈ 8 വരെ ഇരു സെക്ടറുകളിൽ നിന്നും ഇതേ നിരക്കിൽ ഫുജൈറയിലേക്കു വരാം.
ഇതുപോലെ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെ തിരക്കേറിയ സമയത്തു പ്രവാസികളെ യുഎഇയിൽ എത്തിക്കാനുള്ള പ്രത്യേക വിമാനം തിരിച്ചുപോകുമ്പോഴും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്കു നാട്ടിലേക്കു പോകാൻ അവസരമൊരുക്കുന്നു.
Golden opportunity for expatriates Special service low price