സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം
Mar 31, 2025 11:21 AM | By Susmitha Surendran

റിയാദ്​: (gcc.truevisionnews.com)  ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന്​​ പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം​ മൂന്ന്​ മരണം.

രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്​ കാപ്പാട്​ സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

ശിഹാബി​ന്‍റെ ഭാര്യ സഹ്​ല (30), മകള്‍ ആലിയ (7), മിസ്അബി​ന്‍റെ മകന്‍ ദഖ്​വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.

മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു.

ശനിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു. ബത്​ഹ അതിർത്തിയിലെത്തിയ ഞായറാഴ്​ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്​.

#Three #killed #road #accident #Saudi #Oman #border #including #children #from #Malayali #Umrah #group

Next TV

Related Stories
മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 1, 2025 10:32 PM

മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക്...

Read More >>
ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Apr 1, 2025 09:47 PM

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

അൽ യൂസിഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക്...

Read More >>
അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

Apr 1, 2025 07:24 PM

അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

വാഹനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....

Read More >>
സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

Apr 1, 2025 05:26 PM

സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ...

Read More >>
ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

Apr 1, 2025 03:54 PM

ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

രണ്ട് റൂട്ടുകളിലും പ്രതിദിന വിമാന സര്‍വീസുകളിലേക്ക് ഉയര്‍ത്തണെന്നും ദോഫാര്‍, അല്‍ വുസ്ത മേഖലയിലെ പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു....

Read More >>
Top Stories

News Roundup