മസ്കറ്റ്: (gcc.truevisionnews.com) ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഒമാനിലെ വടക്കൻ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്.
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും വടക്കൻ ഗവര്‍ണറേറ്റുകളിലും അറേബ്യൻ കടല്‍ത്തീരത്തിന്റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദാഹിറ, ബുറൈമി, വടക്കന്‍ ബത്തിന ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നുണ്ട്. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി വൈകിയും പുലർച്ചയും താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.
പൊടിയും മൂടല്‍ മഞ്ഞും മഴയും കാരണം ദൃശ്യപര്യത കുറയും. ആളുകൾ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
#Light #rain #fell #various #parts #Oman.