#minorsdriving | ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒരാഴ്ചക്കിടെ പിടിയിലായത് 83 'കുട്ടി' ഡ്രൈവർമാർ

#minorsdriving | ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒരാഴ്ചക്കിടെ പിടിയിലായത് 83 'കുട്ടി' ഡ്രൈവർമാർ
Jul 29, 2024 03:27 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com)പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് വർധിച്ചതോടെ നിരത്തുകളിൽ അപകട സാധ്യത വർധിച്ചതായി ട്രാഫിക്ക് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

ജൂലൈയിൽ മാത്രം, ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച 183 കൗമാരക്കാരെയാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. പ്രതിദിനം ശരാശരി 6 പ്രായപൂർത്തിയാകാത്തവർ.

റജിസ്റ്റർ ചെയ്ത കേസുകളെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഗതാഗത വകുപ്പിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 83 'കുട്ടി'ഡ്രൈവർമാരാണ്.

ചെറിയ കാലയളവ് കണക്കിലെടുക്കുമ്പൊൾ ഇത് ഒരു വലിയ സംഖ്യയാണെന്നാണ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് റോഡ് ഉപയോക്താക്കൾക്ക് അപകടങ്ങൾക്കും കാരണമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ജൂലൈ ആദ്യവാരം തടവിലാക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരുടെ എണ്ണം പതിനേഴും രണ്ടാം വാരം പതിനാലും ആയിരുന്നു എന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ഈ സംഖ്യയാണ് മൂന്നാം ആഴ്‌ചയിൽ 69ആയും അവസാനവാരത്തിൽ 83 ആയും ഉയർന്നത്.

#minors #driving #traffic #police #warns #risk #accident

Next TV

Related Stories
ചരിത്രക്കുതിപ്പുമായി റിയാദ് മെട്രോ; പത്ത് മാസത്തിനിടെ പന്ത്രണ്ട് കോടിയിലധികം യാത്രക്കാർ

Oct 25, 2025 11:04 AM

ചരിത്രക്കുതിപ്പുമായി റിയാദ് മെട്രോ; പത്ത് മാസത്തിനിടെ പന്ത്രണ്ട് കോടിയിലധികം യാത്രക്കാർ

റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിയാദ് മെട്രോ....

Read More >>
അബൂദബിയിൽ കെട്ടിട ജോലിക്കിടെ അപകടം; മരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് വിധി

Oct 19, 2025 11:23 AM

അബൂദബിയിൽ കെട്ടിട ജോലിക്കിടെ അപകടം; മരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് വിധി

ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന്...

Read More >>
സ്വത്തുക്കൾ വഖഫ് ചെയ്തവർക്ക് ​ഗോൾഡൻ വിസ; പ്രഖ്യാപനവുമായി യുഎഇ

Oct 18, 2025 04:53 PM

സ്വത്തുക്കൾ വഖഫ് ചെയ്തവർക്ക് ​ഗോൾഡൻ വിസ; പ്രഖ്യാപനവുമായി യുഎഇ

സ്വത്തുക്കൾ വഖഫ് ചെയ്തവർക്ക് ​ഗോൾഡൻ വിസ; പ്രഖ്യാപനവുമായി...

Read More >>
വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈയിൽ കൂ​ടു​ത​ൽ മ​ഴ; ഡി​സം​ബ​ർ 21 മു​ത​ൽ ശൈ​ത്യ​കാ​ലം

Oct 18, 2025 11:11 AM

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈയിൽ കൂ​ടു​ത​ൽ മ​ഴ; ഡി​സം​ബ​ർ 21 മു​ത​ൽ ശൈ​ത്യ​കാ​ലം

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈയിൽ കൂ​ടു​ത​ൽ മ​ഴ; ഡി​സം​ബ​ർ 21 മു​ത​ൽ...

Read More >>
ബഹ്‌റൈൻ ആകാശത്ത് സൂപ്പർ ഹാർവെസ്റ്റ് മൂൺ വിസ്മയം: ഇന്ന് രാത്രി കൂടുതൽ തിളക്കത്തിൽ ദൃശ്യമാകും

Oct 6, 2025 12:13 PM

ബഹ്‌റൈൻ ആകാശത്ത് സൂപ്പർ ഹാർവെസ്റ്റ് മൂൺ വിസ്മയം: ഇന്ന് രാത്രി കൂടുതൽ തിളക്കത്തിൽ ദൃശ്യമാകും

ബഹ്‌റൈൻ ആകാശത്ത് സൂപ്പർ ഹാർവെസ്റ്റ് മൂൺ വിസ്മയം: ഇന്ന് രാത്രി കൂടുതൽ തിളക്കത്തിൽ...

Read More >>
Top Stories

Entertainment News

//Truevisionall