ഷാർജ: (gcc.truevisionnews.com) റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തര പ്രതികരണം മെച്ചപ്പെടുത്തുന്നതിനും ഷാർജ പൊലീസ് സ്മാർട്ട് പട്രോളിങ് ശക്തമാക്കി. അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു.
ഏറ്റവും പുതിയ ആശയവിനിമയ സംവിധാനങ്ങളും ഡേറ്റ വിശകലന ഉപകരണങ്ങളും ഘടിപ്പിച്ച് പരിഷ്ക്കരിച്ച വാഹനങ്ങളാണ് പട്രോളിങ്ങിന് ഉപയോഗിക്കുന്നത്. ഇതുമൂലം തൽക്ഷണം വിവരങ്ങൾ ലൊക്കേഷൻ സഹിതം സ്വീകരിക്കാനും സംഭവസ്ഥലത്ത് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനും സാധിക്കും.
പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് പട്രോളിങിന് ചുമതലപ്പെടുത്തിയത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കുന്നതിനാൽ ആശയവിനിമയവും എളുപ്പമാക്കും.
The goal is to protect lives and property Sharjah launches smart patrolling for road safety