Dec 16, 2021 03:34 PM

ജി​ദ്ദ: ഇ​ന്ത്യ​യി​ൽ​നി​ന്ന് കോ​വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​വും. ഇ​ത്ത​ര​ത്തി​ൽ സാ​ധി​ക്കു​ന്ന​താ​യി അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു. ഇ​ങ്ങ​നെ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും ത​വ​ക്ക​ൽ​ന ആ​പി​ൽ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ് ആ​വു​ന്നു​ണ്ട്.

ഫൈ​സ​ർ, മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ, ആ​സ്ട്രാ​സെ​ന​ക (കോ​വി​ഷീ​ൽ​ഡ്) എ​ന്നീ വാ​ക്‌​സി​നു​ക​ളാ​ണ് സൗ​ദി​യു​ടെ അ​ഗീ​കൃ​ത പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന് പു​റ​മെ സി​നോ​ഫാം, സി​നോ​വാ​ക്, കോ​വാ​ക്‌​സി​ൻ എ​ന്നി​വ സ്വീ​ക​രി​ച്ച​വ​ർ​ക്കും സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി​യു​ണ്ട്.

എ​ന്നാ​ൽ, കോ​വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ഴാ​ണ് നി​ല​വി​ൽ വ​ന്ന​ത്.ഇ​ന്ത്യ​യി​ൽ​നി​ന്ന് കോ​വാ​ക്‌​സി​ൻ എ​ടു​ത്ത് സൗ​ദി​യി​ലേ​ക്കെ​ത്തി​യ​വ​ർ​ക്കും ഈ ​രീ​തി​യി​ൽ ത​വ​ക്ക​ൽ​ന​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. സ​ന്ദ​ർ​ശ​ന​വി​സ​യി​ൽ എ​ത്തി​യ​വ​ർ​ക്ക് അ​വ​രു​ടെ പാ​സ്‌​പോ​ർ​ട്ട് ന​മ്പ​ർ, ബോ​ർ​ഡ​ർ ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വാ​ക്‌​സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​കും.

എ​ന്നാ​ൽ, നി​ല​വി​ൽ സൗ​ദി​യി​ൽ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​വ​ർ വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു മു​മ്പാ​യി അ​ബ്ഷീ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Visa holders who have received vaccine can register

Next TV

Top Stories