#behrin | ഹിജ്‌റ പുതുവര്‍ഷാരംഭം; ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു

#behrin | ഹിജ്‌റ പുതുവര്‍ഷാരംഭം; ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു
Jul 17, 2023 06:54 PM | By Vyshnavy Rajan

മനാമ : (gccnews.in) ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് രാജ്യത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രാലയങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ബുധനാഴ്ച അവധി ആയിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് യുഎഇയില്‍ ജൂലൈ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കും ജൂലൈ 21നാണ് അവധി.

ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ പൊതുമേഖലയ്ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ജൂലൈ 20ന് വ്യാഴാഴ്ചയാണ് എമിറേറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 20ന് ഹിജ്‌റ പുതുവര്‍ഷാരംഭം പ്രമാണിച്ച് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ജൂലൈ 24 തിങ്കളാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20ന് വിശ്രമദിനമായും പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞ ജൂലൈ 23 ഞായറാഴ്ചയാകും ഇനി മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുക.

അതേസമയം ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളടക്കം മൂന്നു ദിവസം അവധി ലഭിക്കും.

#behrin #Beginning #Hijra #NewYear #holiday #declared #Bahrain

Next TV

Related Stories
ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

Nov 3, 2025 10:58 AM

ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

അ​ബൂ​ദ​ബിയിൽ ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ...

Read More >>
സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Nov 3, 2025 10:49 AM

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു

Nov 2, 2025 05:22 PM

മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു

മലയാളി, വിദ്യാർത്ഥിനി, ഖത്തറിൽ...

Read More >>
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

Nov 2, 2025 03:53 PM

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ...

Read More >>
ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Nov 2, 2025 03:00 PM

ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു...

Read More >>
സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം വികൃതമായി

Nov 2, 2025 10:34 AM

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം വികൃതമായി

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം...

Read More >>
Top Stories










News Roundup






//Truevisionall