#dubai| ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ പ്ര​തി ആ​റു​മാ​സം കൊ​ണ്ട്​ പൂ​ർ​ത്തീ​ക​രി​ച്ച് യുവതി

#dubai| ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ പ്ര​തി ആ​റു​മാ​സം കൊ​ണ്ട്​ പൂ​ർ​ത്തീ​ക​രി​ച്ച് യുവതി
Jul 8, 2023 08:58 AM | By Kavya N

ദു​ബൈ: (gccnews.in)  വി​ശു​ദ്ധ ഖു​ർ​ആ​നി​ന്‍റെ കൈ​യെ​ഴു​ത്ത്​ പ്ര​തി ആ​റു മാ​സം കൊ​ണ്ട്​ ത​യാ​റാ​ക്കി പ്ര​വാ​സി യുവതി. ദു​ബൈ​യി​ലെ ഖി​സൈ​സി​ൽ താ​മ​സി​ക്കു​ന്ന ഷിം​ജി​ത അ​ന​സ്​ (25) ആ​ണ്​ മ​നോ​ഹ​ര​മാ​യ കൈ​യ​ക്ഷ​ര​​ത്തി​ൽ വി​ശു​ദ്ധ ഖു​ർ​ആ​ൻ പ​തി​പ്പ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ൽ ഖ​ർ​ഹൂ​ദി​ലു​ള്ള ദു​ബൈ ഗ്രാ​മ​ർ സ്കൂ​ളി​​ലെ എ​കൗ​ണ്ട​ന്‍റ്​ കെ.​കെ. അ​ന​സി​ന്‍റെ ഭാ​ര്യ​യാ​യ​ ഷിം​ജി​ത ഏ​ഴു​മാ​സം മു​മ്പാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ദു​ബൈ​യി​ലെ​ത്തി​യ​ത്.

മൂ​ന്നു വ​യ​സ്സു​കാ​ര​​ന്‍റെ ഉ​മ്മ​യാ​യ ഷിം​ജി​ത വീ​ട്ടു​ജോ​ലി​ക്കി​ടെ ല​ഭി​ക്കു​ന്ന ഇ​ട​വേ​ള​ക​ൾ ഖു​ർ​ആ​ൻ ര​ച​ന​ക്കാ​യി നീ​ക്കി​വെ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പേ​ജി​ൽ 15 ലൈ​ൻ വ​രു​ന്ന ക്ര​മ​ത്തി​ലാ​ണ്​ 30 ജു​സു​അ് ആ​റു മാ​സം കൊ​ണ്ട്​ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കോ​ഴി​ക്കോ​ട്​ പ​റ​മ്പ​ത്ത്​ സ്വ​ദേ​ശി​നി​യാ​ണ്. നാ​ട്ടി​ൽ​വെ​ച്ച്​ ആ​യ​ത്തു​ൽ കു​ർ​സി​യ്യ്, ഇ​ഹ്​​ലാ​സ്​ തു​ട​ങ്ങി​യ സൂ​റ​ത്തു​ക​ൾ കാ​ലി​ഗ്രാ​ഫി ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ ഖു​ർ​ആ​ൻ ര​ച​ന ന​ട​ത്തു​ന്ന​ത്​.

യൂ​ട്യൂ​ബ്​ വി​ഡി​യോ​ക​ൾ നോ​ക്കി​യാ​ണ്​ കാ​ലി​ഗ്രാ​ഫി​യി​ലെ ബാ​ല​പാ​ഠ​ങ്ങ​ൾ ഷിം​ജി​ത പ​ഠി​ച്ചെ​ടു​ത്ത​ത്. കാ​ലി​ഗ്രാ​ഫി കൂ​ടാ​തെ നി​ര​വ​ധി സ്ക്രാ​പ്​ ബു​ക്കു​ക​ളും ഷിം​ജി​ത ക​ര​വി​രു​തി​ൽ​നി​ന്ന്​ നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്​. മ​നോ​ഹ​ര​മാ​യ കൈ​യ​ക്ഷ​ര​മാ​ണെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ളും ഭ​ർ​ത്താ​വും പ​റ​ഞ്ഞ​തോ​ടെ​യാ​ണ്​ ഖു​ർ​ആ​ൻ ര​ച​ന ന​ട​ത്താ​​മെ​ന്ന്​ ആ​ലോ​പി​ച്ച​ത്.

ഭ​ർ​ത്താ​വ്​ അ​ന​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​കൂ​ടി ല​ഭി​ച്ച​തോ​ടെ ആ​റു മാ​സം മു​മ്പ്​ ദു​ബൈ​യി​ലെ ഫ്ലാ​റ്റി​ൽ ഖു​ർ​ആ​ൻ ര​ച​ന ആ​രം​ഭി​ക്കു​ക​യാ​യി​രുആ​റു​മാ​സം കൊ​ണ്ട്​ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ പ്ര​തി പൂ​ർ​ത്തീ​ക​രി​ച്ച്​ യുവതിന്നു​വെ​ന്ന്​ ഷിം​ജി​ത പ​റ​ഞ്ഞു.​

#Quran #manuscripit #women #complited #sixmonth

Next TV

Related Stories
വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

Jan 3, 2026 10:55 AM

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

പദ്ധതിയുമായി കുവൈത്ത്, വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം...

Read More >>
യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയസ്

Jan 2, 2026 01:57 PM

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയസ്

യു.എ.ഇയിൽ സുപ്രധാന തീരുമാനം, പ്രായ പൂർത്തി ഇനി 18...

Read More >>
വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റവുമായി നിയമം പുറത്തിറക്കി യുഎഇ

Dec 31, 2025 11:49 AM

വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റവുമായി നിയമം പുറത്തിറക്കി യുഎഇ

വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റവുമായി നിയമം പുറത്തിറക്കി യുഎഇ,നാഷണൽ എജ്യുക്കേഷണൽ...

Read More >>
Top Stories










News Roundup