മനാമ: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്ക സ്കൂളുകൾ നേടിയിരിക്കുന്നത്. നിരവധി കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. നല്ലൊരു ശതമാനം വിദ്യാർഥികളും എ വൺ നേടിയാണ് വിജയിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു.12 ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂളിന് 93 ശതമാനം വിജയമുണ്ടായി. 653 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
CBSE 10th and 12th class with excellent results in Indian school in Bahrain The children

































