കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും മയക്കുമരുന്ന്; കസ്റ്റംസ് പിടികൂടിയത് 849 ലഹരി ഗുളികകള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും മയക്കുമരുന്ന്; കസ്റ്റംസ് പിടികൂടിയത് 849 ലഹരി ഗുളികകള്‍
Aug 15, 2022 07:53 PM | By Susmitha Surendran

ദോഹ: വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗമാണ് നടപടി സ്വീകരിച്ചത്.

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.

ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‍തു.

ഖത്തറിലേക്ക് കൊണ്ടുവരികയും ഖത്തറില്‍ നിന്ന് കയറ്റി അയക്കുകയും ചെയ്യുന്ന എല്ലാ സാധനങ്ങളും കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നത് തുടരുകയാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.

എല്ലാ തരത്തിലുമുള്ള കള്ളക്കടത്തുകള്‍ തടയാനായും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചേര്‍ന്ന് അത് പ്രതിരോധിക്കാനും ശ്രമങ്ങള്‍ നടത്തുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.

Drugs inside children's toys; Customs seized 849 intoxicating pills

Next TV

Related Stories
സിസിടിവി തുണയായി, ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ മോഷ്ടിച്ചു കടന്ന പ്രതി പിടിയിൽ

Jan 29, 2026 05:08 PM

സിസിടിവി തുണയായി, ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ മോഷ്ടിച്ചു കടന്ന പ്രതി പിടിയിൽ

ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ മോഷ്ടിച്ചു കടന്ന പ്രതി...

Read More >>
ശ്രദ്ധിക്കണേ....! ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഒമാൻ

Jan 29, 2026 04:58 PM

ശ്രദ്ധിക്കണേ....! ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഒമാൻ

ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി...

Read More >>
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു

Jan 29, 2026 02:48 PM

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം...

Read More >>
ഒമാനിലെ വാഹനാപകടത്തില്‍ അറബ് ബാലന്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിടികൂടി

Jan 29, 2026 02:03 PM

ഒമാനിലെ വാഹനാപകടത്തില്‍ അറബ് ബാലന്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിടികൂടി

വാഹനാപകടത്തില്‍ അറബ് ബാലന്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ...

Read More >>
സൂക്ഷിക്കുക! നിങ്ങളുടെ ഫോണിലേക്ക് വരുന്നത് ട്രാഫിക് ചലാൻ അല്ല, കെണിയാണ്; ജാഗ്രത നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

Jan 29, 2026 01:47 PM

സൂക്ഷിക്കുക! നിങ്ങളുടെ ഫോണിലേക്ക് വരുന്നത് ട്രാഫിക് ചലാൻ അല്ല, കെണിയാണ്; ജാഗ്രത നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

നിങ്ങളുടെ ഫോണിലേക്ക് വരുന്നത് ട്രാഫിക് ചലാൻ അല്ല, കെണിയാണ്; ജാഗ്രത നിർദ്ദേശവുമായി ആഭ്യന്തര...

Read More >>
ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിൽ ഇൻഫന്റ് ഫോർമുല പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ടു

Jan 29, 2026 01:00 PM

ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിൽ ഇൻഫന്റ് ഫോർമുല പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ടു

യുഎഇയിൽ ഇൻഫന്റ് ഫോർമുലയുടെ പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ...

Read More >>
Top Stories