---
title: "ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു; മിന്നൽ വേഗത്തിൽ ഇടപെട്ട് സിവിൽ ഡിഫൻസ്; വൻ ദുരന്തം ഒഴിവാക്കി"
english_title: "Warehouse catches fire in Sharjah; Civil Defense intervenes quickly; a major disaster is averted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348304/warehouse-catches-fire-in-sharjah-civil-defense-intervenes-quickly-a-major-disaster-is-averted"
published_at: "2026-03-17T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b991b071b05_24.jpg"
keywords: []
---

# ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു; മിന്നൽ വേഗത്തിൽ ഇടപെട്ട് സിവിൽ ഡിഫൻസ്; വൻ ദുരന്തം ഒഴിവാക്കി

> **Lead Summary:** **ഷാർജ: **ഷാർജയിലെ ആറാം വ്യാവസായിക മേഖലയിലുള്ള വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി അണച്ചു. ഷാർജ പോലീസിന്റെയും അഗ്നിശമന സേനയുടെയും സംയുക്തമായ അതിവേഗ നീക്കത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു.

## Article Content

**ഷാർജ: **ഷാർജയിലെ ആറാം വ്യാവസായിക മേഖലയിലുള്ള വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി അണച്ചു. ഷാർജ പോലീസിന്റെയും അഗ്നിശമന സേനയുടെയും സംയുക്തമായ അതിവേഗ നീക്കത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു.

ഉച്ചയ്ക്ക് 1.20-ഓടെയാണ് തീപിടിത്തം സംബന്ധിച്ച സന്ദേശം ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിക്കുകയും കൃത്യം 20 മിനിറ്റിനുള്ളിൽ (1.44-ഓടെ) തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. തീയണച്ച ശേഷം പ്രദേശത്തെ ചൂട് കുറയ്ക്കാനുള്ള കൂളിംഗ് നടപടികളും പൂർത്തിയാക്കി.

സ്ഥിതിഗതികൾ സാധാരണ നിലയിലായതായി അറിയിച്ച അധികൃതർ, സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിച്ച വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും ഷാർജ മീഡിയ ഓഫീസ് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348304/warehouse-catches-fire-in-sharjah-civil-defense-intervenes-quickly-a-major-disaster-is-averted)