അൽ ഖർജിൽ ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സിവിൽ ഡിഫൻസ് നിർദ്ദേശം

അൽ ഖർജിൽ ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സിവിൽ ഡിഫൻസ് നിർദ്ദേശം
Mar 17, 2026 10:41 PM | By Roshni Kunhikrishnan

റിയാദ്:(gcc.truevisionnews.com) സൗദി അറേബ്യയിലെ അൽ ഖർജ് മേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്ത് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി. നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് സംവിധാനം വഴിയാണ് പ്രദേശവാസികൾക്ക് ജാഗ്രതാ സന്ദേശം കൈമാറിയത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് ഉടൻ മാറണമെന്നും നിർദ്ദേശമുണ്ട്. കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിതമായ മുറികൾക്കുള്ളിലോ അഭയം തേടണം. ജനലുകൾക്കും ചില്ലുവാതിലുകൾക്കും അരികിൽ നിൽക്കുന്നത് ഒഴിവാക്കണം. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ, അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ വേണ്ടി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും നിർദ്ദേശമുണ്ട്.

Al Kharj alert; Civil Defense advises to move to safer places

Next TV

Related Stories
ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു; മിന്നൽ വേഗത്തിൽ ഇടപെട്ട് സിവിൽ ഡിഫൻസ്; വൻ ദുരന്തം ഒഴിവാക്കി

Mar 17, 2026 11:07 PM

ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു; മിന്നൽ വേഗത്തിൽ ഇടപെട്ട് സിവിൽ ഡിഫൻസ്; വൻ ദുരന്തം ഒഴിവാക്കി

ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു; മിന്നൽ വേഗത്തിൽ ഇടപെട്ട് സിവിൽ ഡിഫൻസ്; വൻ ദുരന്തം...

Read More >>
കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ചന്ദ്രദർശന സമിതി യോഗം ചേരും

Mar 17, 2026 10:28 PM

കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ചന്ദ്രദർശന സമിതി യോഗം ചേരും

കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ചന്ദ്രദർശന സമിതി യോഗം...

Read More >>
അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു

Mar 17, 2026 07:41 PM

അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു

അബൂദബിയിൽ മലപ്പുറം സ്വദേശി...

Read More >>
പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

Mar 17, 2026 06:00 PM

പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച...

Read More >>
ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

Mar 17, 2026 05:56 PM

ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20 വയസ്സുകാരനെ കാണാനില്ലെന്ന്...

Read More >>
Top Stories