---
title: "കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ചന്ദ്രദർശന സമിതി യോഗം ചേരും"
english_title: "Moon Sighting Committee to meet to observe Shawwal moon sighting in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348296/moon-sighting-committee-to-meet-to-observe-shawwal-moon-sighting-in-kuwait-new"
published_at: "2026-03-17T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b98896147ea_17.jpg"
keywords: []
---

# കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ചന്ദ്രദർശന സമിതി യോഗം ചേരും

> **Lead Summary:** **കുവൈത്ത് സിറ്റി: **ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി കുവൈത്ത് ചന്ദ്രദർശന സമിതി ബുധനാഴ്ച വൈകുന്നേരം യോഗം ചേരും. വൈകിട്ട് 6 മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്താണ് സമിതി ഒത്തുചേരുന്നത്. മാസപ്പിറവി ദർശിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി കുവൈത്ത് ചന്ദ്രദർശന സമിതി ബുധനാഴ്ച വൈകുന്നേരം യോഗം ചേരും. വൈകിട്ട് 6 മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്താണ് സമിതി ഒത്തുചേരുന്നത്. മാസപ്പിറവി ദർശിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പെരുന്നാളിന്റെ മുന്നോടിയായി കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർ സ്വദേശികൾക്കും വിദേശികൾക്കും ഈദ് ആശംസകൾ നേർന്നു. രാജ്യം വരും ദിവസങ്ങളിൽ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ അതീവ ജാഗ്രതയോടെയാണ് മാസപ്പിറവി നിരീക്ഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348296/moon-sighting-committee-to-meet-to-observe-shawwal-moon-sighting-in-kuwait-new)