#Latest News #R Sugathan #BJP Councillor #Thiruvananthapuram Corporation #KAAPA #Nedumangad Court
തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 കോടതിയാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിൽ സുഗതന് ജാമ്യം അനുവദിച്ചത്.
എന്നാൽ കാപ്പ ചുമത്തിയുള്ള കേസ് നിലനിൽക്കുന്നതിനാൽ സുഗതന് ജയിൽ മോചിതനാകാൻ സാധിക്കില്ല. നിലവിൽ കാപ്പ കേസിൽ തടവിലായ സുഗതൻ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
"ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണ്. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണം" എന്ന കോടതി നിരീക്ഷണത്തെ തുടർന്നായിരുന്നു ഈ നടപടി."അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിക്ക് എടുക്കാം.
ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനം" എന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ ഇരുന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

വാർഡ് 20 ലെ കൗൺസിലറായ സുഗതൻ നേരത്തെ ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു.
തുടർന്നാണ് ജയിലിൽ വെച്ച് വീണ്ടും സത്യപ്രതിജ്ഞ നടത്തിയത്.പുതിയ ജാമ്യ ഉത്തരവ് രണ്ട് കേസുകളിൽ മാത്രം ബാധകമാണ്. കാപ്പ കേസിലെ നടപടികൾ പൂർത്തിയാകുന്നതുവരെ സുഗതൻ വിയ്യൂർ ജയിലിൽ തുടരും.
Content Highlight: BJP Councillor R Sugathan Gets Bail, Remains in Jail Under KAAPA Case
#Latest News #R Sugathan #BJP Councillor #Thiruvananthapuram Corporation #KAAPA #Nedumangad Court



































