https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം

പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം
2026-07-22T17:47:00 | By VIPIN P V
#Latest News #Malayali Death #Bangkok #Alappuzha News #Indian Embassy Thailand #Body Repatriation

ആലപ്പുഴ:( www.truevisionnews.com ) തായ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്.

മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മുറിയിൽ നിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പോലീസുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്ക് വിവരം നൽകുകയായിരുന്നു.

യു.കെ.യിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രജിത് ആറുമാസം മുൻപാണ് നാട്ടിലെ ഒരു സ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. സ്‌കൂളിന് അവധിയായതിനെ തുടർന്ന് വിനോദയാത്രയ്ക്കായാണ് അദ്ദേഹം ബാങ്കോക്കിലേക്ക് പോയത്.

ഇത്തരത്തിൽ വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കൾ പറഞ്ഞു.അഞ്ചുദിവസം മുൻപ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത് ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണവിവരം അറിയുന്നത്.മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. യാഷ് ആണ് മകൻ.

ഭാര്യയുടെയും മകന്റെയും സമ്മതപത്രം വാങ്ങി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ ഇന്ത്യൻ എംബസിയുമായും യു.കെ. മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.പ്രജിത്തിന്റെ പെട്ടെന്നുള്ള വിയോഗം നാട്ടിൽ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

Content Highlight: Malayali Man Found Dead in Bangkok Lodge, Body Repatriation Process Begins

#Latest News #Malayali Death #Bangkok #Alappuzha News #Indian Embassy Thailand #Body Repatriation

Next TV

adimage
Related Stories
കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Jul 22, 2026 07:30 PM

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബസ് ബസ് സ്റ്റോപ്പിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു....

Read More >>
ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 06:55 PM

ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

Jul 22, 2026 06:20 PM

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ...

Read More >>
ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി; കാപ്പ കേസുള്ളതിനാൽ ​ജയിൽ മോചിതനാകാൻ കഴിയില്ല

Jul 22, 2026 05:55 PM

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി; കാപ്പ കേസുള്ളതിനാൽ ​ജയിൽ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് രണ്ട് കേസുകളിൽ ജാമ്യം. കാപ്പ ചുമത്തിയതിനാൽ ജയിൽ മോചിതനാകില്ല. ജനവിധി മാനിച്ച് ജയിലിൽ...

Read More >>
കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക്

Jul 22, 2026 04:57 PM

കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക്

പത്തനംതിട്ട കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ സിഡിഎസ് യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗം സന്ധ്യയ്ക്ക് പരുക്ക്....

Read More >>
ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

Jul 22, 2026 04:45 PM

ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ യുവതിയുടെ രണ്ട് കൈകളും വെട്ടിമാറ്റി. പരുക്കേറ്റ വിജി മെഡിക്കൽ കോളേജിൽ. ആക്രമണം നടത്തിയത് രണ്ടാം...

Read More >>
Top Stories

adimage
News Roundup

adimage adimage adimage