#Iran #Bahrain #Airstrike #Injured #Girl
മനാമ : (https://gcc.truevisionnews.com/) ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്റൈനു നേരെ ഇറാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ പതിനൊന്ന് വയസ്സുകാരിക്ക് പരുക്കേറ്റതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ തലസ്ഥാനമായ മനാമയിലും ഹമദ് ടൗണിലും വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വാഹനങ്ങൾ തീപിടിച്ചു നശിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസും നാഷനൽ ആംബുലൻസ് വിഭാഗവും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ ഇറാൻ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.
Content Highlight: Iran's airstrike in Bahrain An 11-year-old girl was injured.































