https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ
2026-06-10T07:38:00 | By Athira V
#Latest News #Gulf News #Director General Yasser bin Siraj Bakhsh #Jeddah Municipality #Illegal pastry #Sweets Manufacturing Factory

ജി​ദ്ദ: ​( https://gcc.truevisionnews.com/ ) ജി​ദ്ദ ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പേസ്ട്രി-സ്വീറ്റ്സ് നിർമാണ ഫാക്ടറിക്ക് പൂട്ട്. ജിദ്ദ മുനിസിപ്പാലിറ്റി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.

പരിശോധനയിൽ കേന്ദ്രത്തിൽ നിന്നും 20 ടൺ കേടായ ഭക്ഷണവും പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയുടെയും ആരോ​ഗ്യ വകുപ്പിന്റെയും യാതൊരുവിധ നിബന്ധനകളും പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലാണ് അതീവ ദയനീയമായ സാഹചര്യത്തിൽ ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് നെഗറ്റീവ് ഫിനോമിന മോണിറ്ററിങ് ആന്റ് അഡ്രസ്സിങ് വിഭാഗം ഡയറക്ടർ ജനറൽ യാസർ ബിൻ സിറാജ് ബക്ഷ് വ്യക്തമാക്കി. പലഹാരങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കൾ ഭൂരിഭാഗവും ജീർണിച്ച നിലയിലായിരുന്നു.

പല ഭക്ഷ്യസാധനങ്ങളും കടുത്ത സൂര്യപ്രകാശത്തിന് താഴെ തുറസ്സായ രീതിയിലാണ് സൂക്ഷിച്ചിരുന്നത്. മിഠായികളും പേസ്ട്രികളും തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും പൂർണമായും ഉപയോഗശൂന്യവും വൃത്തിഹീനവുമായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി.

ജനവാസ മേഖലയിലെ കെട്ടിടത്തിനുള്ളിൽ ലൈസൻസുകളോ ഹെൽത്ത് കാർഡുകളോ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഫാക്ടറിക്കുള്ളിൽ കണ്ടെത്തിയ മുഴുവൻ ഭക്ഷ്യവസ്തുക്കളും കഴിക്കാൻ കൊള്ളാത്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുനിസിപ്പാലിറ്റി സംഘം ഇവ പൂർണമായി നശിപ്പിച്ചത്.

ഇതോടൊപ്പം നിർമാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിക്കുകയും, സ്ഥാപനം പൂർണമായി പൂട്ടി സീൽ ചെയ്യുകയും ചെയ്തു. നിയമലംഘനം നടത്തിയവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlight: Illegal pastry and sweets manufacturing factory in Jeddah Governorate closed, Jeddah Municipality, Director General Yasser bin Siraj Bakhsh

#Latest News #Gulf News #Director General Yasser bin Siraj Bakhsh #Jeddah Municipality #Illegal pastry #Sweets Manufacturing Factory

Next TV

adimage
Related Stories
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jul 20, 2026 09:41 PM

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി വിശാഖ് ജയപ്രസാദ് മരിച്ചു. ദുബായിലെ കമ്പനി...

Read More >>
ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

Jul 20, 2026 04:17 PM

ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈൻ വ്യോമപാത അടച്ചു. കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ ഇറക്കി. നിരവധി സർവീസുകൾ റദ്ദാക്കി. അവധിക്കാല...

Read More >>
ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

Jul 20, 2026 12:40 PM

ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

സൗദി ജിദ്ദയിൽ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മങ്കട സ്വദേശി ചാലൂത്ത് ഷബീബ് (33) അന്തരിച്ചു. ഒരു വർഷം മുൻപാണ് ജിദ്ദയിലെത്തിയത്. മൃതദേഹം...

Read More >>
സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

Jul 20, 2026 07:18 AM

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന ഒമാൻ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവും സുഹൃത്തും...

Read More >>
സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Jul 20, 2026 06:56 AM

സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

സൗദി അസീർ സെൻട്രൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എറണാകുളം സ്വദേശി സീന ഉതുപ്പ് ന്യുമോണിയ ബാധിച്ച് മരിച്ചു. 16 വർഷമായി ആശുപത്രിയിൽ ജോലി...

Read More >>
ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

Jul 19, 2026 02:33 PM

ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

70 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 20-ാം സ്ഥാനത്ത്. വിലനിലവാരത്തിൽ ലോകത്ത് 3-ാം സ്ഥാനവും FDI-യിൽ 9-ാം സ്ഥാനവും. ജിഡിപി 49 ബില്യൺ...

Read More >>
Top Stories

adimage adimage adimage
Entertainment News

adimage