#Latest News #Death #Malayali Youth #Riyadh
സൗദി അറേബ്യ: (gcc.truevisionnews.com) സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ ആണ് മരിച്ചത്. 40 വയസായിരുന്നു. റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ കിട്ടാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെയാണ് സുഹൃത്തുക്കളും കമ്പനി അധികൃതരും അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചെങ്കിലും അവർ സ്ഥലത്തെത്തി പരിശോധിക്കുകയും പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
റിയാദ് പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ്: ചാക്കോ, മാതാവ്: മേരിക്കുട്ടി, ഭാര്യ: നീനു വർഗീസ്, മകൾ: മരിയ ഷിന്റോ.
Content Highlight: Malayali Youth Found Dead Inside Vehicle In Riyadh





































