ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം
Jun 11, 2026 11:00 AM | By Susmitha Surendran

(https://gcc.truevisionnews.com/) ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം. എംടി സെറ്റെബെല്ല കപ്പലിലിലെ ഒരാളെ കാണാതായതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും എഫ് എസ് യു ഐ ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു.

മൂന്നു പേരെ കാണാതായതായി നേരത്തെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ആന്ധ്രപ്രദേശ് സ്വദേശികളെയാണ് കാണാതായത്.

വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. സെറ്റെബെല്ലോ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

വാണിജ്യ ഷിപ്പിംഗും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൊഹാർ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ, ഹോർമുസ് കടലിന് സമീപമാണ് ഇന്ധന ടാങ്കറിനുനേരെ ആക്രമണമുണ്ടായത്. കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം.



Content Highlight: Two Indian sailors confirmed dead in attack on commercial ship off Oman coast

Next TV

Related Stories
റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 11, 2026 07:45 AM

റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

Jun 10, 2026 04:36 PM

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ'...

Read More >>
പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

Jun 10, 2026 07:43 AM

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ...

Read More >>
Top Stories










News Roundup






Entertainment News