പറമ്പിലെ നീലപ്പൂവിന് സൗദിയിൽ രാജകീയ വരവേൽപ്പ്! കഫീൻ ഇല്ലാത്ത 'ബ്ലൂ ടീ' വിപണി പിടിക്കാൻ ജിസാൻ മൗണ്ടൻസ് അതോറിറ്റി

പറമ്പിലെ നീലപ്പൂവിന് സൗദിയിൽ രാജകീയ വരവേൽപ്പ്! കഫീൻ ഇല്ലാത്ത 'ബ്ലൂ ടീ' വിപണി പിടിക്കാൻ ജിസാൻ മൗണ്ടൻസ് അതോറിറ്റി
Jun 11, 2026 10:00 AM | By Susmitha Surendran
#Blue flower #'Blue Tea' #Saudi #Jizan Mountains Authority

റിയാദ് : (https://gcc.truevisionnews.com/) കേരളത്തിലെ നാട്ടുമ്പുറങ്ങളിലെ വേലികളിലും തൊടികളിലും ആരും ശ്രദ്ധിക്കാതെ പടർന്നു കിടക്കുന്ന നീല ശംഖുപുഷ്പം ഇനി സൗദി അറേബ്യയിൽ വൻ വരുമാനമുള്ള നവയുഗ വിളയാകും.

ആഗോള ആരോഗ്യ-ടൂറിസം വിപണിയിൽ വൻ ഡിമാൻഡുള്ള 'ബ്ലൂ ടീ' (നീലച്ചായ) ഉത്പാദിപ്പിക്കുന്നതിനായി ശംഖുപുഷ്പം കൃഷി വ്യാപകമാക്കാൻ സൗദിയിലെ ജിസാൻ മൗണ്ടൻസ് ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.

ക്ലിറ്റോറിയ ടെർനേറ്റിയ എന്ന ശംഖുപുഷ്പത്തിന്റെ ചായ സാധ്യതകൾ മലയാളികൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നിരിക്കെ സൗദി ഇതിനെ ഹൈ-വാല്യൂ കാർഷിക വിളയായി പ്രഖ്യാപിച്ച് പൈലറ്റ് പ്രോജക്ട് നട‌പ്പാക്കുകയാണ്. ജിസാൻ മലനിരകളിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തിയാണു നീല വസന്തത്തിന് തുടക്കമിട്ടിരിക്കുന്നത്.

പോഷകഗുണങ്ങളുടെ കലവറയായ നീലച്ചായ കഫീൻ ഒട്ടുമില്ലാത്തതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാനസിക സമ്മർദം അകറ്റാനും ഈ മാന്ത്രികച്ചായ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചായയിൽ അൽപം നാരങ്ങാനീര് ചേർക്കുമ്പോൾ വയലറ്റ് നിറമാകുന്നതും വിപണി മൂല്യം വർധിപ്പിക്കുന്നു. ഉണങ്ങിയ ശംഖുപുഷ്പ പൂക്കൾക്ക് ആഗോളതലത്തിൽ ഇപ്പോൾ തന്നെ വൻ വിലയുണ്ട്.

Content Highlight: Blue flower, 'Blue Tea', Saudi, Jizan Mountains Authority

#Blue flower #'Blue Tea' #Saudi #Jizan Mountains Authority

Next TV

Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

Jun 11, 2026 11:00 AM

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി...

Read More >>
റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 11, 2026 07:45 AM

റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

Jun 10, 2026 04:36 PM

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ'...

Read More >>
പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

Jun 10, 2026 07:43 AM

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ...

Read More >>
Top Stories

News Roundup

Entertainment News