https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-06-10T09:53:00

#Drone Attack #Kuwait

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിനുനേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു.

സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണ് ശബ്ദങ്ങളെന്ന് സൈന്യം അറിയിച്ചു.സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.

കുവൈത്തിനു നേരെ അടുത്തിടെ തുടർച്ചയായി ആക്രമങ്ങൾ നടക്കുന്നുണ്ട്. ജൂൺ മൂന്നിന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



Content Highlight: Drone attack in Kuwait

#Drone Attack #Kuwait

Next TV

Top Stories










adimage
News Roundup






adimage adimage
Entertainment News





adimage