വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ അന്തരിച്ചു

വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ അന്തരിച്ചു
May 27, 2026 06:55 AM | By VIPIN P V
#Latest News #Vengara Native #Death #Jizan

ജിസാൻ: (gcc.truevisionnews.com) മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശിയായ ഷാഹിദ് ചോലക്കൽ (52) സൗദി ​തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ അന്തരിച്ചു. ചോലക്കൽ അബൂബക്കറി​െൻറ മകനാണ്. ജിസാനിലെ ദബിയയിൽ ജോലി ചെയ്യ​ുകയായിരുന്ന ഇദ്ദേഹത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേത​െൻറ സഹോദരൻ മുഹമ്മദ് റാഫി, അളിയൻ ഷശ്ബീർ എന്നിവർ ജിസാനിലുണ്ട്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനായി ഷശ്ബീറി​െൻറ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. നുസൈബ പട്ടാണിയാണ് ഷാഹിദി​െൻറ ഭാര്യ. മൂന്ന് മക്കളുണ്ട്.

തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി ജിസാൻ കെ.എം.സി.സി വെൽഫയർ വിങ്ങി​െൻറ നേതൃത്വത്തിൽ പ്രസിഡൻറ്​ ഷംസു പൂക്കോട്ടൂർ, വെൽഫയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, മുഹമ്മദ് കുട്ടി മേമാട്ടുപ്പാറ, സുൾഫിക്കർ വെളിയഞ്ചേരി, മുസ്തഫ കോഴിക്കോട് എന്നിവർ രംഗത്തുണ്ട്.

Content Highlight: Content Highlights:-Vengara Native Passes Away In Jizan Saudi Arabia

#Latest News #Vengara Native #Death #Jizan

Next TV

Related Stories
കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

May 27, 2026 07:33 AM

കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

അബ്ദുൽ റഹീം നാട്ടിലേക്ക്, ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ...

Read More >>
ബലിപെരുന്നാൾ ആഘോഷ നിറവിൽ ദുബായ്; 937 പള്ളികൾ പെരുന്നാൾ നമസ്‌കാരത്തിന് സജ്ജം

May 26, 2026 04:25 PM

ബലിപെരുന്നാൾ ആഘോഷ നിറവിൽ ദുബായ്; 937 പള്ളികൾ പെരുന്നാൾ നമസ്‌കാരത്തിന് സജ്ജം

ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്; 937 പള്ളികൾ പെരുന്നാൾ നമസ്‌കാരത്തിന്...

Read More >>
വാരിവലിച്ചു കഴിക്കേണ്ട....! ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

May 26, 2026 03:34 PM

വാരിവലിച്ചു കഴിക്കേണ്ട....! ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ്...

Read More >>
ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ വിലക്ക്; മന്ത്രാലയത്തിന്റെ അടിയന്തര ഉത്തരവ്

May 26, 2026 01:54 PM

ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ വിലക്ക്; മന്ത്രാലയത്തിന്റെ അടിയന്തര ഉത്തരവ്

ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ വിലക്ക്; മന്ത്രാലയത്തിന്റെ അടിയന്തര...

Read More >>
Top Stories