ബലിപെരുന്നാൾ ആഘോഷ നിറവിൽ ദുബായ്; 937 പള്ളികൾ പെരുന്നാൾ നമസ്‌കാരത്തിന് സജ്ജം

ബലിപെരുന്നാൾ ആഘോഷ നിറവിൽ ദുബായ്; 937 പള്ളികൾ പെരുന്നാൾ നമസ്‌കാരത്തിന് സജ്ജം
May 26, 2026 04:25 PM | By Susmitha Surendran
#DubaI #Eid celebration #Eid prayers

ദുബായ്: (https://gcc.truevisionnews.com/) ബലിപെരുന്നാൾ നമസ്‌കാരത്തിനായി ദുബായ് എമിറേറ്റ് പൂർണ്ണ സജ്ജമായി. എമിറേറ്റിലുടനീളമുള്ള 937 പള്ളികളും ഈദ്ഗാഹുകളും വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങിയതായി ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. 

നാളെ ബുധനാഴ്ച പുലർച്ചെ 5:45-നാണ് ദുബായിൽ പെരുന്നാൾ നമസ്‌കാരം നടക്കുക. വിശ്വാസികൾക്ക് പൂർണ്ണ സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടി ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയ സമഗ്രമായ പ്രവർത്തന പദ്ധതിയാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്.

ഇത്തവണത്തെ പെരുന്നാൾ നമസ്‌കാരത്തിൽ ദുബായിലെ പള്ളികളിൽ പെരുന്നാൾ തക്ബീറുകൾ മുഴക്കാനും ബാങ്ക് വിളിക്കാനും 'മുഅദ്ദിൻ അൽ ഫ്രീജ്' പദ്ധതിയിലെ സ്വദേശികളായ കുട്ടികളും പങ്കാളികളാകും എന്നതാണ് പ്രത്യേകത.

കുട്ടികൾക്ക് മതപരമായ ആചാരങ്ങളോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും എമിറാത്തി സ്വത്വവും ഇസ്‌ലാമിക മൂല്യങ്ങളും അവരിൽ വളർത്തിയെടുക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും തക്ബീർ ധ്വനികൾ മുഴക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

Content Highlight: Content Highlights:- Dubai gears up for Eid celebrations; 937 mosques ready for Eid prayers

#DubaI #Eid celebration #Eid prayers

Next TV

Related Stories
വാരിവലിച്ചു കഴിക്കേണ്ട....! ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

May 26, 2026 03:34 PM

വാരിവലിച്ചു കഴിക്കേണ്ട....! ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ്...

Read More >>
ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ വിലക്ക്; മന്ത്രാലയത്തിന്റെ അടിയന്തര ഉത്തരവ്

May 26, 2026 01:54 PM

ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ വിലക്ക്; മന്ത്രാലയത്തിന്റെ അടിയന്തര ഉത്തരവ്

ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ വിലക്ക്; മന്ത്രാലയത്തിന്റെ അടിയന്തര...

Read More >>
യുഎഇ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

May 26, 2026 01:05 PM

യുഎഇ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം...

Read More >>
ജാഗ്രതാ നിർദേശം....! യുഎഇയിൽ വേനൽച്ചൂട് കടുക്കും, പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതത്തിന് സാധ്യത

May 26, 2026 12:55 PM

ജാഗ്രതാ നിർദേശം....! യുഎഇയിൽ വേനൽച്ചൂട് കടുക്കും, പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതത്തിന് സാധ്യത

യുഎഇയിൽ വേനൽച്ചൂട് കടുക്കും: പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതത്തിന്...

Read More >>
Top Stories

News Roundup