#Latest News #FoodandDrugAuthority #Eating Meat #Eidaladha #Saudhi
റിയാദ്: (gcc.truevisionnews.com) ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദിയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ.
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ബലിമാംസം സുലഭമാകും. അതിനാൽ മാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്നാണ് നിർദേശം.
ആരോഗ്യകരവും സമീകൃതവുമായ പോഷകാഹാര ശീലം നിലനിർത്തണം. ശരീരത്തിന് ആവശ്യമായ ദൈനംദിന പ്രോട്ടീന്റെ അളവ് മനസ്സിലാക്കി വേണം മാംസം കഴിക്കാനെന്നും അതോറിറ്റി ഓർമിപ്പിച്ചു. ഒരാൾക്ക് ഒരു ദിവസം ആവശ്യമായ ആകെ കലോറി ശരാശരി 2000 കലോറി കണക്കാക്കിയാൽ 15% മുതൽ 20% വരെ മാത്രമായിരിക്കണം പ്രോട്ടീനിൽ നിന്ന് ലഭിക്കേണ്ടത്.
അതായത് പ്രതിദിനം 300 മുതൽ 400 വരെ കലോറി പ്രോട്ടീൻ മാത്രമേ ശരീരത്തിൽ എത്താൻ പാടുള്ളൂ. മാംസവിഭാഗത്തിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ഒരു ദിവസം 2 മുതൽ 3 പോർഷൻ വരെ മാത്രമേ കഴിക്കാവൂ എന്നാണ് നിർദേശം. ഒരു പോർഷൻ എന്നത് വെറും 30 ഗ്രാമിന് തുല്യമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ.
Content Highlight: Content Highlights:-Saudi Urges Moderation In Eating Sacrificial Meat
#Latest News #FoodandDrugAuthority #Eating Meat #Eidaladha #Saudhi





































