ഒമാനിൽ 800 കിലോയിലധികം പുകരഹിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

ഒമാനിൽ 800 കിലോയിലധികം പുകരഹിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
May 6, 2026 04:37 PM | By VIPIN P V

മസ്കത്ത്: ( gcc.truevisionnews.com ) ഒമാനിലെ നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിൽ വൻ പുകയില വേട്ട. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (CPA) റോയൽ ഒമാൻ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ 800 കിലോയിലധികം പുകരഹിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

ലിവയിലെ ഒരു കൃഷിത്തോട്ടം കേന്ദ്രീകരിച്ചായിരുന്നു പുകയില ഉൽപന്നങ്ങളുടെ അനധികൃത നിർമാണവും വിതരണവും നടന്നിരുന്നത്. സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു റെയ്ഡ്. 800 കിലോയിലധികം 'ഗാലിയൂൺ' മരം, വിപണനത്തിന് തയ്യാറാക്കിയ 80 കിലോ പുകയില, 20 കിലോ പൊടിച്ച പുകയില, 43 കിലോ 'ഷമ്മ', 112 കിലോ 'നൗറ' എന്നിവയും പുകയില ഉൽപന്നങ്ങൾ നിർമിക്കാനും മിക്സ് ചെയ്യാനും ഉപയോഗിച്ചിരുന്ന മൂന്ന് യന്ത്രങ്ങളും പിടിച്ചെടുത്തു.

പിടിച്ചെടുത്ത സാധനങ്ങൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നശിപ്പിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. പിടിയിലായ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി. പുകയില ഉൽപന്നങ്ങളുടെ നിയമവിരുദ്ധ വിൽപനയ്ക്കും നിർമാണത്തിനുമെതിരെ കർശന നടപടി തുടരുമെന്നും അതോറിറ്റി അറിയിച്ചു.

Over 800 kg of smokeless tobacco products seized in Oman

Next TV

Related Stories
മസ്‌കത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

May 6, 2026 03:48 PM

മസ്‌കത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

മസ്‌കത്തിലെ ആമിറാത്തിൽ കാർ പാലത്തിനടിയിലേക്ക് വീണ്...

Read More >>
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

May 6, 2026 01:10 PM

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ...

Read More >>
Top Stories










News Roundup