മസ്കത്ത്: (https://gcc.truevisionnews.com/) ആമിറാത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിനടിയിലേക്ക് വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ ആമിറാത്തിലെ ഹൈം പ്രദേശത്തായിരുന്നു അപകടം നടന്നത്. പാലത്തിന്റെ കൈവരിയിലിടിച്ച കാർ താഴേക്ക് മറിയുകയായിരുന്നു.
അപകടത്തിൽപെട്ട ഡ്രൈവറെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം, തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി യൂണിറ്റ് അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Car falls under bridge in Muscat emirate, causes accident




































