ജിദ്ദ: ( gcc.truevisionnews.com ) മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെടാനിരിക്കെ വണ്ടൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് മരിച്ചത്. ജിദ്ദയിലെ സനാബീലിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പന്ത്രണ്ട് വർഷമായി പ്രവാസിയാണ്. അടുത്ത ആഴ്ച ആണ് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പരേതനായ പാലൂരാൻ മൊയ്തീന്റെ മകനാണ്. ഉമ്മുകുൽസുവാണ് മാതാവ്. ഭാര്യ: ഫാത്തിമ സബീറ. മക്കൾ: സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ. സഹോദരങ്ങൾ: നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസീന.മയ്യിത്ത് ജിദ്ദയിൽ തന്നെ കഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Heart attack Malayali dies in Jeddah




































